'ഹരിത വിദ്യാലയം' റിയാലിറ്റി ഷോ
Saturday 29 November 2025 1:54 AM IST
തിരുവനന്തപുരം: കൈറ്റ് സംഘടിപ്പിക്കുന്ന 'ഹരിതവിദ്യാലയം' വിദ്യാഭ്യാസ റിയാലിറ്റി ഷോയുടെ നാലാം എഡിഷന്റെ പ്രാഥമിക പട്ടികയിൽ സംസ്ഥാന തലത്തിൽ ഇടംപിടിച്ചത് 85 വിദ്യാലയങ്ങൾ. ഇതിൽ 7 എണ്ണം ജില്ലയിൽ നിന്നുള്ളവയാണ്. ഗവൺമെന്റ് എച്ച്.എസ്.എസ് തോന്നയ്ക്കൽ,സെന്റ് മേരീസ് എച്ച്.എസ്.എസ് പട്ടം,ഗവൺമെന്റ് എച്ച്.എസ്.എസ് വെഞ്ഞാറമൂട്,ഗവൺമെന്റ് മോഡൽ എച്ച്.എസ്.എസ് വർക്കല,ഗവൺമെന്റ് യു.പി.എസ് വിതുര,ഗവൺമെന്റ് എൽ.പി.എസ് ആനാട്, ഗവൺമെന്റ് എൽ.പി.എസ് കോട്ടൺഹിൽ എന്നീ വിദ്യാലയങ്ങളാണ് ജില്ലയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടത്.