അനുസ്മരണ പ്രഭാഷണം
Saturday 29 November 2025 1:56 AM IST
തിരുവനന്തപുരം: മുൻ ചീഫ് സെക്രട്ടറിയും ആസൂത്രണ ബോർഡ് ഉപാദ്ധ്യക്ഷനും പദ്മഭൂഷൺ ജേതാവുമായിരുന്ന വി.രാമചന്ദ്രന്റെ ഏഴാമത് അനുസ്മരണ പ്രഭാഷണം ഡിസംബർ 1ന് നടക്കും. ഇന്ത്യൻ ജനാധിപത്യ വികേന്ദ്രീകരണം – ഒരു വഴിത്തിരിവ് എന്ന വിഷയത്തിൽ ഭരണ വികേന്ദ്രീകരണ വിദഗ്ദ്ധൻ ടി.ആർ.രഘുനന്ദൻ പ്രഭാഷണം നടത്തും.തൈക്കാട് സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റിന്റെ (സി.എം.ഡി) സിൽവർ ജൂബിലി ഹാളിൽ വൈകിട്ട് 5നാണ് പരിപാടി.സി.എം.ഡി ചെയർമാൻ എസ്.എം.വിജയാനന്ദ് അദ്ധ്യക്ഷത വഹിക്കും.