സ്പിക്മാക്ക് ശില്പശാല

Saturday 29 November 2025 1:57 AM IST

വാമനപുരം : ഭാരതീയ കലാരൂപങ്ങൾ ഗ്രാമീണതലങ്ങളിൽ വിദ്യാർത്ഥികളെ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി സ്പിക്മാക്ക് സന്നദ്ധ സംഘടനയുടെ നേതൃത്വത്തിൽ വാമനപുരം യു.പി.എസിൽ ശില്പശാല സംഘടിപ്പിച്ചു. സംഗീതകോളേജ് അദ്ധ്യാപിക നിഷ പൊന്നി നയിച്ച ശില്പശാലയ്ക്ക് സ്കൂൾ എച്ച്.എം ഹാഷിം സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡന്റ് സാബു, അദ്ധ്യാപകരായ അഖില, സജീദ, സ്കൂൾ ലീഡർ കുമാരി ആത്മിക,എസ്.എം.സി ചെയർമാൻ എസ്. ആർ.രജികുമാർ,കാർത്തിക തുടങ്ങിയവർ സംസാരിച്ചു.