സഹവാസ ക്യാമ്പും വിനോദയാത്രയും
Saturday 29 November 2025 12:01 AM IST
തിരുവനന്തപുരം: ഭിന്നശേഷി വാരാചരണത്തിന്റെ ഭാഗമായി സമഗ്ര ശിക്ഷ കേരളയിലെ ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നൽകുന്ന ഭിന്നശേഷിക്കാരായ കുട്ടികളെയും രക്ഷിതാക്കളെയും പങ്കെടുപ്പിച്ച് ത്രിൽസ് ഓൺ വീൽസ് എന്ന സഹവാസ ക്യാമ്പും വിനോദയാത്രയും സംഘടിപ്പിച്ചു. കുട്ടികളുടെ കലാപരിപാടികൾ നടന്നു.എസ്.എസ്.കെ ജില്ലാ പ്രോഗ്രാം ഓഫീസർ ശ്രീകുമാർ,പാലോട് ബി.പി.സി ഷിബു,എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ അരുൺ എന്നിവർ പങ്കെടുത്തു.യുവ മജീഷ്യൻ അഭിജിത്ത് മാജിക് അവതരിപ്പിച്ചു.രണ്ടാം ദിനം തെന്മല ടൂറിസ്റ്റ് കേന്ദ്രവും സന്ദർശിച്ചു.