ജീവൻ അകന്നിട്ടും എന്നെന്നും കൂടെ...

Sunday 30 November 2025 1:24 AM IST

ഒ​രു​ ​ഹൊ​റ​ർ​ ​ക്രൈം​ ​ത്രി​ല്ല​ർ​ ​എ​ന്ന​തി​ലു​പ​രി,​​​ ​ഉ​റ്റ​ ​സൗ​ഹൃ​ദ​ത്തി​നും​ ​ഒ​റ്റ​പ്പെ​ട​ലി​ന്റെ​ ​ആ​ഴ​ത്തി​ലു​ള്ള​ ​വേ​ദ​ന​യ്ക്കും​ ​പ്രാ​ധാ​ന്യം​ ​ന​ൽ​കു​ന്ന​ ​പു​സ്ത​ക​മാ​ണ് ​ശ്രു​തി​ ​പ​വി​ത്ര​ൻ​ ​എ​ഴു​തി​യ​ ​'​നി​ഴ​ലാ​യി​ ​താ​നേ...​ ​നി​ൻ​ ​നി​ഴ​ലാ​യി​ ​ഞാ​നും.​"​ ​എ​ന്നും​ ​കൂ​ടെ​യു​ണ്ടാ​കും​ ​എ​ന്ന​ ​വാ​ക്കി​നെ​ ​അ​ന്വ​ർ​ത്ഥ​മാ​ക്കും​ ​വി​ധ​മു​ള്ള​ ​സ​ന്ദേ​ശം.​ ​ര​ക്ത​ബ​ന്ധ​ത്തേ​ക്കാ​ൾ​ ​ആ​ഴ​ത്തി​ലു​ള്ള​ ​സു​ഹൃ​ത്തി​ന്റെ​ ​മ​ര​ണം,​​​ ​കേ​ന്ദ്ര​ ​ക​ഥാ​പാ​ത്ര​മാ​യ​ ​ജൂ​ണി​നെ​ ​ത​ള​ർ​ത്തു​ന്നു.​ ​എ​ന്നും​ ​നി​ഴ​ൽ​ ​പോ​ലെ​ ​ത​ന്റെ​ ​കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​വ​ൾ​ ​പെ​ട്ടെ​ന്നൊ​രു​ ​ദി​വ​സം​ ​മ​ര​ണ​പ്പെ​ടു​ന്നു. ത​ന്റെ​ ​മു​റി​യി​ൽ,​​​ ​ഒ​പ്പം​ ​ഉ​റ​ങ്ങാ​ൻ​ ​കി​ട​ന്ന​ ​അ​വ​ൾ​ ​ത​ണു​ത്തു​ ​മ​ര​വി​ച്ച് ​മ​രി​ച്ചു​ ​കി​ട​ക്കു​ന്ന​ ​കാ​ഴ്ചകാ​ണേ​ണ്ടി​വ​രു​ന്ന​ ​അ​വ​സ്ഥ​!​ ​അ​തി​ലു​പ​രി​യാ​യി,​​​ ​താ​നാ​ണ് ​അ​തു​ ​ചെ​യ്ത​തെ​ന്ന് ​അ​വ​ൾ​ക്കു​മേ​ൽ​ ​കു​റ്റ​വും​ ​ചു​മ​ത്ത​പ്പെ​ടു​ന്നു.​ ​സ്വ​ന്തം​ ​കു​ടും​ബ​വും​ ​കൂ​ട്ടു​കാ​രും​ ​അ​തു​ ​വി​ശ്വ​സി​ച്ച് ​അ​വ​ളെ​ ​ഒ​റ്റ​പ്പെ​ടു​ത്തു​ന്നു.​ ​അ​വ​ൾ​ക്കു​ ​മേ​ൽ​ ​കൊ​ല​പാ​ത​കി​ ​എ​ന്ന​ ​മു​ദ്ര​ ​ചാ​ർ​ത്തു​ന്നു.​ ​ആ​ ​മ​ര​ണ​ത്തി​ന്റെ​ ​കാ​ര​ണം​ ​തേ​ടി​ ​അ​വ​ൾ​ ​അ​ല​യു​ന്നു.​ ​കൂ​ട്ടി​നാ​യി​ ​കു​റെ​ ​വെ​ല്ലു​വി​ളി​ക​ളും​ ​ചോ​ദ്യ​ങ്ങ​ളും​;​ ​പി​ന്നെ,​​​ ​സു​ഹൃ​ത്തി​ന്റെ​ ​ആ​ത്മാ​വും​!​ ​ചി​ല​ ​സൗ​ഹൃ​ദ​ങ്ങ​ൾ​ ​അ​ങ്ങ​നെ​യാ​ണ്;​ ​മ​ര​ണ​ശേ​ഷ​വും​ ​അ​വ​ർ​ ​ഒ​രു​ ​താ​ങ്ങാ​യി​ ​കൂ​ടെ​യു​ണ്ടാ​വും.