ബട്ട്, ഹൗ, വെൻ ആന്റ് വേർ ഇന്ദ്രജിത്തിന്റെ ധീരം ട്രെയിലർ
ആകാംക്ഷയും ദുരൂഹതയും നിറഞ്ഞ കഥാസന്ദർഭങ്ങളുമായി, ഇന്ദ്രജിത്ത് മുഴുനീളെ പൊലീസ് വേഷത്തിൽ എത്തുന്ന ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രം ധീരം ട്രെയിലർ റിലീസ് ചെയ്തു .
തിരുവനന്തപുരം ലുലു മാളിൽ നടന്ന ട്രെയിലർ ലോഞ്ച് ഗംഭീരമാക്കി അണിയറപ്രവർത്തകർ. കാഴ്ചക്കാരിൽ നിന്ന് തിരഞ്ഞെടുത്ത മൂന്ന് പേർ ചേർന്ന് ലോഞ്ച് ചെയ്ത പരിപാടി ഏറെ വ്യത്യസ്തമായി. മലയാളത്തിന്റെ സ്വന്തം മോഹൻലാൽ, പൃഥ്വിരാജ് തുടങ്ങിയ താരങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് ട്രെയിലർ പുറത്തിറങ്ങിയത്.നവാഗതനായ ജിതിൻ ടി. സുരേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അജു വർഗീസ്, ദിവ്യ പിള്ള, നിഷാന്ത് സാഗർ, രൺജി പണിക്കർ, റെബ മോണിക്ക ജോൺ, സാഗർ സൂര്യ അവന്തിക മോഹൻ, ആഷിക അശോകൻ, സജൽ സുദർശൻ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. തിരക്കഥ ദീപു എസ്. നായർ, സന്ദീപ് സദാനന്ദൻ, ഛായാഗ്രഹണം സൗഗന്ദ് എസ്.യു. എഡിറ്റർ നാഗൂരൻ രാമചന്ദ്രൻ
റെമോ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ റെമോഷ് എം.എസ്, മലബാർ ടാക്കീസിന്റെ ബാനറിൽ ഹാരിസ് അമ്പഴത്തിങ്കൽ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രം ഡിസംബർ 5ന് ഡ്രീംബിഗ് ഫിലിംസ് തിയേറ്ററിൽ എത്തിക്കും. ജി.സി.സി വിതരണാവകാശം ഫാർസ് ഫിലിംസ് . പി.ആർ.ഒ: പി.ശിവപ്രസാദ്,