പെൺതരിയേ... റേച്ചൽ ലിറിക്കൽ വീഡിയോ
ഹണി റോസ് നായികയായ റേച്ചൽ എന്ന ചിത്രത്തിലെ പെൺതരിയേ എന്ന് തുടങ്ങുന്ന ആവേശം നിറയ്ക്കുന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി.വിനായക് ശശികുമാർ എഴുതിയ വരികൾക്ക് ഇഷാൻ ഛാബ്ര സംഗീതം നൽകുന്നു. സിതാര കൃഷ്ണകുമാറും അഹി അജയനും അനില രാജീവും ചേർന്ന് ആലപിച്ചാതണ് ഗാനം. ഹണി റോസ് ഇറച്ചി വെട്ടുകാരിയായി ഏറെ വ്യത്യസ്തമായ വേഷത്തിലെത്തുന്ന ചിത്രം നവാഗതയായ ആനന്ദിനി ബാല സംവിധാനം ചെയ്യുന്നു. ഡിസംബർ 12ന് അഞ്ച് ഭാഷകളിലായി റിവഞ്ച് ത്രില്ലറായി പുറത്തിറങ്ങുന്ന ചിത്രത്തിൽ
ബാബുരാജ്, റോഷൻ ബഷീർ, ചന്തു സലിംകുമാർ രാധിക രാധാകൃഷ്ണൻ, ജാഫർ ഇടുക്കി, വിനീത് തട്ടിൽ , ജോജി, ദിനേശ് പ്രഭാകർ , പോളി വത്സൻ, വന്ദിത മനോഹരൻ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.കഥ രാഹുൽ മണപ്പാട്ട്, തിരക്കഥ, സംഭാഷണം രാഹുൽ മണപ്പാട്ട്, എബ്രിഡ് ഷൈൻ, ഛായാഗ്രഹണം: സ്വരൂപ് ഫിലിപ്പ്,എഡിറ്റർ മനോജ്, ഗാനരചന: ബി.കെ ഹരിനാരായണൻ, വിനായക് ശശികുമാർ, രാഹുൽ മണപ്പാട്ട്,
ബാദുഷാസ് സിൽവർ സ്ക്രീൻ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ മഞ്ജു ബാദുഷ, ഷാഹുൽ ഹമീദ്, രാജൻ ചിറയിൽ എന്നിവർ ചേർന്നാണ് നിർമ്മാണം . ശ്രീ പ്രിയ കമ്പയിൻസിലൂടെ ബാദുഷാസ് സിൽവർ സ്ക്രീൻ എന്റർടെയ് ൻമെന്റാണ് വിതരണം . പി. ആർ. ഒ : എ .എസ് ദിനേശ്, ആതിര ദിൽജിത്ത്, അനൂപ് സുന്ദരൻ.