ഒരു വർഷത്തിനുശേഷം മീര നന്ദന് ഹണിമൂൺ

Monday 01 December 2025 6:53 AM IST

വിവാഹം കഴിഞ്ഞ് ഒരുവർഷത്തിനുശേഷം ഹണിമൂൺ ആഘോഷിച്ച് നടി മീര നന്ദൻ. ബീച്ച് ആഘോഷ ചിത്രങ്ങൾ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചു . ബീജ് പേസ്റ്റൽ നിറം വസ്ത്രം ആണ് മീര ധരിച്ചത്.

ഹണിമൂൺ അല്പം വൈകിയാണ് . ഒരു നഷ്ടബോധവും ഇല്ല എന്ന കുറിപ്പും ചിത്രങ്ങൾക്കൊപ്പം മീര പങ്കുവച്ചു. ഇത് അല്പം കൂടിപോയി. അയ്യോ ഇതെന്ത് ബിക്കിനി ? തുടങ്ങിയ കമന്റുകളും അനുകൂല കമന്റുകളും ചിത്രത്തിന് ലഭിച്ചു. കിഴക്കൻ ആഫ്രിക്കയിലെ സീഷെൽസ് ദ്വീപിലാണ് മീര നന്ദനും ഭർത്താവ് ശ്രീജുവും ഹണിമൂൺ ആഘോഷിക്കുന്നത്.

2024 ജനുവരിയിൽ ആയിരുന്നു മീരയുടെയും ശ്രീജുവിന്റെയും വിവാഹം. വിവാഹശേഷം ഹണിമൂണിന് സമയമില്ല. ഞങ്ങൾ രണ്ടുപേരും ജോലിത്തിരക്കിലാണെന്ന് മീര പറഞ്ഞിരുന്നു.