ചിരി നിറച്ച് നാദിർഷയും വിഷ്ണു ഉണ്ണിക്കൃഷ്ണനും, മാജിക് മഷ്റൂംസ് ജനു. 16ന്
വിഷ്ണു ഉണ്ണികൃഷ്ണൻ നായകനായി നാദിർഷ സംവിധാനം ചെയ്യുന്ന ‘മാജിക് മഷ്റൂംസ്’ ജനുവരി 16ന് തിയേറ്റിൽ. 'കട്ടപ്പനയിലെ ഋത്വിക് റോഷനുശേഷം ' നാദിർഷയും വിഷ്ണു ഉണ്ണിക്കൃഷ്ണനും വീണ്ടും ഒരുമിക്കുന്ന ചിത്രം രസകരമായ ഫൺ ഫാമിലി ഫീൽ ഗുഡ് എന്റർടെയ്നറാണ്. അക്ഷയ ഉദയകുമാറാണ് നായിക . അജു വർഗീസ്, ജോണി ആന്റണി, സിദ്ധാർത്ഥ് ഭരതൻ, ജാഫർ ഇടുക്കി, പൂജ മോഹൻരാജ്, അൽത്താഫ് സലിം,മീനാക്ഷി ദിനേശ്, അഷ്റഫ് പിലാക്കൽ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. രചന ആകാശ് ദേവ് മഞ്ചാടി ക്രിയേഷൻസിന്റെ ബാനറിൽ അഷ്റഫ് പിലാക്കൽ ആണ് നിർമ്മാണം. ഛായാഗ്രഹണം: സുജിത്ത് വാസുദേവ്, എഡിറ്റർ: ജോൺകുട്ടി, പ്രൊഡക്ഷൻ ഡിസൈനർ: എം ബാവാ, ഷിജി പട്ടണം, സംഗീതം: നാദിർഷ, പശ്ചാത്തല സംഗീതം: മണികണ്ഠൻ അയ്യപ്പ, ഗാനരചന ബി.കെ ഹരിനാരായണൻ, സന്തോഷ് വർമ്മ, രാജീവ് ആലുങ്കൽ, രാജീവ് ഗോവിന്ദൻ, യദു കൃഷ്ണൻ ആർ, മേക്കപ്പ് പി.വി ശങ്കർ, കോസ്റ്റ്യൂം ദീപ്തി അനുരാഗ്, ക്യാരക്ടർ സ്റ്റൈലിസ്റ്റ് നരസിംഹ സ്വാമി, ചീഫ് അസോസിയേറ്റ് ഷൈനു ചന്ദ്രഹാസ്, പ്രൊഡക്ഷൻ കൺട്രോളർ ജിനു പി.കെ, പി. ആർ. ഒ വാഴൂർ ജോസ്, ആതിര ദിൽജിത്ത്.