ഡോ.ചായം ധർമ്മരാജൻ അനുസ്‌മരണം
Monday 01 December 2025 1:03 AM IST
നെടുമങ്ങാട്: ഗവൺമെന്റ് കോളേജ് മലയാള വിഭാഗം മുൻ അദ്ധ്യാപകനും കവിയുമായ ഡോ.ചായം ധർമ്മരാജൻ അനുസ്മരണം ‘ചായം-കവിത,വർത്തമാനം’ എന്ന പേരിൽ സംഘടിപ്പിച്ചു. കെ.വി.എസ്.എം കോളേജ് പ്രിൻസിപ്പൽ പ്രൊഫ.ഷീലാകുമാരി ഉദ്ഘാടനം ചെയ്തു.
ഡോ.ഷിബുചായം ആമുഖ പ്രഭാഷണം നടത്തി. കവികളായ അസീം താന്നിമൂട്,കുറിഞ്ചിലക്കോട് ബാലചന്ദ്രൻ,വിജു കൊന്നമൂട്, കാര്യവട്ടം മലയാള വിഭാഗം അസോസിയേറ്റ് പ്രൊഫസർ എം.ജി.രവികുമാർ, ഗവ.കോളേജ് മലയാള വിഭാഗം അദ്ധ്യക്ഷ ബീനകൃഷ്ണൻ .എസ്.കെ എന്നിവർ സംസാരിച്ചു. അദ്ധ്യാപകരായ മനോജ് .കെ.എസ് സ്വാഗതവും ഡോ.ഗംഗാദേവി.എം നന്ദിയും പറഞ്ഞു.