പുസ്തക പ്രകാശനം
Monday 01 December 2025 1:31 AM IST
തിരുവനന്തപുരം: എസ്.സരോജം രചിച്ച 'ആരതി വിത്ത് സഖാവ് സുബോധ്കൃഷ്ണൻ' എന്ന നോവൽ ആർ.പാർവതിദേവിക്ക് നൽകി നോവലിസ്റ്റ് കെ.വി.മോഹൻകുമാർ പ്രകാശനം ചെയ്തു. പ്രസ്‌ക്ലബിൽ നടന്ന പരിപാടി പ്രൊഫ.വി.എൻ.മുരളി ഉദ്ഘാടനം ചെയ്തു. എഴുത്തുകാരൻ ഷാനവാസ് പോങ്ങനാട് അദ്ധ്യക്ഷത വഹിച്ചു. ഡോ.ആശാ നജീബ് പുസ്തകപരിചയം നടത്തി. എസ്.രാഹുൽ,സതീഷ് കിടാരക്കുഴി, പി.ഗിരിജാഭായി, എസ്.സരോജം എന്നിവർ പങ്കെടുത്തു.