ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന ആൾ വീടിനുള്ളിൽ മരിച്ച നിലയിൽ

Monday 01 December 2025 1:07 AM IST
മരിച്ച വാത്തിയേലിൽ ഷീൻ

കോതമംഗലം: വീട്ടിൽ ഒറ്റയ്ക്കായിരുന്നയാളെ മരിച്ച നിലയിൽ കണ്ടെത്തി. പാലമറ്റം വാത്തിയേലിൽ പരേതനായ ജോണിയുടെ മകൻ ഷീനാണ് (53) മരിച്ചത്. രണ്ട് ദിവസമായി ഷീനിനെ കാണാതെ വന്നതിനെത്തുടർന്ന് ഇന്നലെ സന്ധ്യയോടെ സുഹൃത്ത് എത്തിയപ്പോൾ വീട് ഉള്ളിൽനിന്ന് അടച്ച നിലയിലായിരുന്നു. പിന്നീട് നാട്ടുകാരെക്കൂട്ടി ജനൽ തുറന്ന് പരിശോധിച്ചപ്പോഴാണ് ഷിൻ മരിച്ചുകിടക്കുന്നതായി കണ്ടത്. പൊലീസുമെത്തി. കട്ടിലിന് സമീപം നിലത്ത് കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. രക്തം ഒഴുകിയിട്ടുമുണ്ട്. ഇൻക്വസ്റ്റിനുശേഷം ഇന്ന് മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കൊണ്ടുപോകും. അമേരിക്കയിൽ നഴ്സ് ആയിരുന്ന ഷീൻ ആറ് മാസത്തോളമായി നാട്ടിലായിരുന്നു. മാതാവും സഹോദരങ്ങളും അമേരിക്കയിലാണ്.