സോഷ്യൽ വെൽനെസ് പരിപാടി
Monday 01 December 2025 1:23 AM IST
തിരുവനന്തപുരം: ന്യൂനപക്ഷ ക്ഷേമവകുപ്പ് സംഘടിപ്പിച്ച ത്രിദിന പാത്ത് വേ സോഷ്യൽ വെൽനെസ് പരിപാടി മണക്കാട് വലിയപള്ളി മുസ്ലിം ജമാഅത്ത് പ്രസിഡന്റ് എം.അബ്ദുൽ ഖാദർ ഹാജി ഉദ്ഘാടനം ചെയ്തു. ഇഖ്റഅ് ഇസ്ലാമിക് അക്കാഡമി പ്രിൻസിപ്പൽ ഹാഫിസ് പുലിപ്പാറ ഉബൈദുല്ല മനാരി അദ്ധ്യക്ഷത വഹിച്ചു. സി.സി.എം.വൈ പ്രിൻസിപ്പൽ പ്രൊഫ.അബ്ദുൽ അയ്യൂബ് മുഖ്യപ്രഭാഷണം നടത്തി. സി.ജി,ചാപ്ടർ പ്രസിഡന്റ് എ.ഹബീബ്,വലിയപള്ളി മുസ്ലിം ജമാഅത്ത് ട്രഷറർ ജെ.മുഹമ്മദ് ഷെരീഫ്,അബ്ദുൽ സലാം, വലിയപള്ളി മുസ്ലിം ജമാഅത്ത് ട്രഷറർ ജെ.മുഹമ്മദ് ഷെരീഫ്,അബ്ദുൽ സലാം എന്നിവർ പങ്കെടുത്തു.