സാഹിത്യ മത്സരങ്ങൾ
Monday 01 December 2025 1:55 AM IST
മുഹമ്മ : 93-ാമത് ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് നടക്കുന്ന സാഹിത്യമത്സരങ്ങളുടെ പ്രാഥമികതല മത്സരങ്ങൾ മുഹമ്മ വിശ്വഗാജി മഠത്തിൽ നടന്നു.ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ നൂറുകണക്കിന് മത്സരാർത്ഥികൾ വിവിധ വിഭാഗങ്ങളിലായി പങ്കെടുത്തു. രാവിലെ 8.30 ന് തൃപ്പാദജയം ഭജൻസ് അവതരിപ്പിച്ച ഗുരുദേവ ഭജനാമൃതം നടന്നു. 9.30ന് തുടങ്ങിയ മത്സരപരിപാടികൾ സ്വാമി പ്രബോധ തീർത്ഥ ഉദ്ഘാടനം ചെയ്തു. കോർഡിനേറ്റർ എം.ജയ്മോൻ സ്വാഗതം പറഞ്ഞു. തുടർന്ന് ബേബി മംഗളം, അപ്പുക്കുട്ടൻ, എസ്.ജയലക്ഷ്മി, ധന്യ ബെൻസാൽ, ഷൈലജ പൊന്നപ്പൻ, ബി.സോണറ്റ് തുടങ്ങിയവർ സംസാരിച്ചു. എൻ.ഹരിദാസ് നന്ദി പറഞ്ഞു.