കാർഷിക സെമിനാർ

Monday 01 December 2025 2:02 AM IST

മുഹമ്മ: സീഡിന്റെയും സീഡ് റെസിഡന്റ്സ് അസോസിയേഷന്റെയും നേതൃത്വത്തിൽ കാർഷിക സെമിനാറും പച്ചക്കറി തൈകളുടെ സൗജന്യ വിതരണവും നടന്നു. ആലപ്പുഴ ജില്ലാ ജഡ്ജിയും കേരള ലീഗൽ സർവീസസ് അതോറിട്ടി ജില്ലാ സെക്രട്ടറിയുമായ പ്രമോദ് മുരളി നിർവഹിച്ചു.

സീഡ് പ്രസിഡന്റ് ആർ.രവീന്ദ്രൻ അധ്യക്ഷനായി. കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി മുൻ ഫാം മാനേജർ കെ.വി.ഷാജി പ്രഭാഷണം നടത്തി.

സീഡ് സെക്രട്ടറി പി.പി.ആനന്ദൻ, അഡ്വ.ആർ.രവികുമാർ,സാബ്ജി ലളിതാംബിക,അനിൽ വെള്ളശേരി,അശോകൻ പനമ്പിൽ,​

സീഡ് റെസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറി ടി.കെ.രാജൻ,​ എൻ. ശിവദാസ് എന്നിവർ സംസാരിച്ചു.