സി.എഫ്.കെ ജില്ലാസമ്മേളനം

Monday 01 December 2025 2:02 AM IST

ആലപ്പുഴ: ഉപഭോക്താക്കളുടെ അവകാശ സംരക്ഷണങ്ങളെക്കുറിച്ച് ബോധവത്കരണം അനിവാര്യമാണെന്ന് സീനിയർ സിവിൽ ജഡ്ജ് പ്രമോദ് മുരളി പറഞ്ഞു.കൺസ്യൂമേഴ്സ് ഫെഡറേഷൻ ഒഫ് കേരള ജില്ലാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സി.എഫ്.കെ സംസ്ഥാന ചെയർമാൻ കെ.ജി.വിജയകുമാരൻ നായർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് രാമചന്ദ്രൻ മുല്ലശേരി മുഖ്യപ്രഭാഷണം നടത്തി.വൈസ് ചെയർമാൻ അമ്പലപ്പുഴ ശ്രീകുമാർ ആമുഖ പ്രസംഗം നടത്തി.സംസ്ഥാന കോ- ഓർഡിനേറ്റർരാജു പള്ളിപ്പറമ്പ്,സംസ്ഥാന ട്രഷറർ എൻ.ഗോപാലകൃഷ്ണൻ, അഡ്വ.പ്രദീപ് കൂട്ടാല, ജി.മുരളി കൊക്കാട്, ജോസഫ് മാരാരിക്കുളം എന്നിവർ സംസാരിച്ചു.