സ്ഥാനാർത്ഥി സംഗമം 2025

Monday 01 December 2025 2:03 AM IST

മുഹമ്മ: മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തിലെ വിജ്ഞാനോദയം ഗ്രന്ഥശാല ആൻഡ് വായനശാലയുടെ ആഭിമുഖ്യത്തിൽ ഗ്രാമപഞ്ചായത്തിലെ 15, 18, 19 എന്നീ വാർഡുകളിലെ സ്ഥാനാർത്ഥി സംഗമം ഗ്രന്ഥശാല നേതൃസമിതി ചെയർമാൻ വി പി എം നാസർ ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് എസ്. മുഹമ്മദ് ബഷീർ അദ്ധ്യക്ഷനായി. മൂന്നു വാർഡുകളിലെയും സ്ഥാനാർത്ഥികൾ പങ്കെടുത്തു. സ്ഥാനാർത്ഥികൾ അവരവരുടെ വികസനരേഖയും കാഴ്ചപ്പാടും വിവരിച്ചു. സെക്രട്ടറി വി.പി.അശോകൻ സ്വാഗതവും മുൻ വാർഡ് മെമ്പർ പി.ആർ.സുധർമ്മ നന്ദിയും പറഞ്ഞു.