ഭിന്നശേഷി ദിനാചരണം
Monday 01 December 2025 2:05 AM IST
തുറവൂർ: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ കുത്തിയതോട് യൂണിറ്റിന്റെ സാന്ത്വനസ്പർശം ക്ഷേമ പെൻഷൻ വിതരണത്തിന്റെ ആറാം വാർഷികവും ഭിന്നശേഷി ദിനാചരണവും 3ന് രാവിലെ 10ന് യൂണിറ്റ് പ്രസിഡന്റിന്റെ വസതിയിൽ നടക്കും. യൂണിറ്റ് പ്രസിഡന്റ് എ.ഭാസ്ക്കരൻ നായർ അദ്ധ്യക്ഷത വഹിക്കും. ഗാനരചയിതാവ് വയലാർ ശരത്‌ചന്ദ്രവർമ്മ ഉദ്ഘാടനം ചെയ്യും.ഡോ.രഞ്ചിത് ചന്ദ്രശേഖരൻ അനുസ്മരണ പ്രഭാഷണം നടത്തും. ജില്ലാപ്രസിഡന്റ് എം.പ്രസാദ് പെൻഷൻ വിതരണം നിർവഹിക്കും.അഡ്വ.സി.മധു,ഡി.ഗൗരി,കെ.പ്രകാശൻ, പി. മുസ്തഫ എന്നിവർ സംസാരിക്കും.ആർ.ഗീതാമണി സ്വാഗതവും എൻ.ജി. ജയശ്രീ നന്ദിയും പറയും.