സമന്വയ 2025

Monday 01 December 2025 1:45 AM IST

തിരുവനന്തപുരം:സ്റ്റേറ്റ് പബ്ലിക് സെക്‌ടർ ആൻഡ് ഓട്ടോണമസ് ബോഡീസ് ഓഫീസേഴ്സ് ഫെഡറേഷൻ (സ്‌പാറ്റൊ) ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജീവനക്കാരുടെ കുടുംബ സംഗമമായ 'സമന്വയ 2025' കലാ-സാംസ്കാരിക പരിപാടിയുടെ ഉദ്ഘാടനം ചലച്ചിത്രനടൻ സുധീർ കരമന നിർവഹിച്ചു.

സ്‌പാറ്റൊ ജില്ലാ ജോ.സെക്രട്ടറി അമ്പിളി മേനോൻ അദ്ധ്യക്ഷത വഹിച്ചു. ഡോ.വി.സി.ബിന്ദു,ബിജു എസ്.ബി,അജിത് കുമാർ,ഡോ.എം.സത്യൻ,ശിവപ്രസാദ്,ആനന്ദ് ഇളമൺ,ഡോ.ടി.ഉണ്ണികൃഷ്ണൻ,സജീവ് കുമാർ എസ്.എസ് തുടങ്ങിയവർ പങ്കെടുത്തു.