നവോദയ വിദ്യാലയത്തിൽ മാതൃകാ ഗ്രാമസഭ

Monday 01 December 2025 1:15 AM IST

പാലോട്: രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാന്റെ ഭാഗമായി ചെറ്റച്ചൽ ജവഹർ നവോദയ വിദ്യാലയത്തിൽ മാതൃകാ ഗ്രാമസഭ സംഘടിപ്പിച്ചു. ത്രിതല പഞ്ചായത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് കുട്ടികൾക്ക് അവബോധം പകരാനാണിത്. സ്കൂൾ പ്രിൻസിപ്പൽ എലിസബത്ത് വർഗ്ഗീസിന്റെ അദ്ധ്യക്ഷതയിൽ ജി. സുരേന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു. ഗോപാൽ അശോക് ഗുപ്ത,സമീക്ഷാബൈജു,ജാൻസി ജോസഫ്, കബീർ മുഹമ്മദ് തുടങ്ങിയവ‌ർ പങ്കെടുത്തു.