നാവികസേനാദിനം റിഹേഴ്സൽ: ഇന്ന് ഗതാഗത നിയന്ത്രണം
തിരുവനന്തപുരം: ഇന്ത്യൻ നാവികസേന സംഘടിപ്പിക്കുന്ന നേവൽഡെ ഓപ്പറേഷൻ ഡെമോ റിഹേഴ്സലുമായി ബന്ധപ്പെട്ട് ഇന്ന് ഉച്ച മുതൽ നഗരത്തിൽ ഗതാഗത നിയന്ത്റണം ഏർപ്പെടുത്തി. ചാക്ക, കല്ലുംമൂട്,സ്റ്റേഷൻകടവ്,വലിയതുറ,കുമരിച്ചന്ത,മാധവപുരം എന്നിവിടങ്ങളിൽ നിന്ന് ശംഖുംമുഖം,വെട്ടുകാട് ഭാഗത്തേക്ക് പാസുള്ളവരുടെ വാഹനം മാത്രമേ കടത്തിവിടു.
പ്രത്യേക ക്ഷണിതാക്കളുടെ വാഹനങ്ങൾ ചാക്ക ആൾസെയിന്റ്സ് വഴി ശംഖുംമുഖത്തെത്തി ആളുകളെ ഇറക്കിയശേഷം ക്യൂആർകോഡിൽ രേഖപ്പെടുത്തിയിട്ടുള്ള സ്ഥലങ്ങളിൽ പാർക്ക് ചെയ്യണം. ഈഞ്ചയ്ക്കൽ- കല്ലുംമൂട്- പൊന്നറപാലം വഴിവരുന്ന വാഹനങ്ങൾ ക്യുആർകോഡിലെ സ്ഥലങ്ങളിൽ പാർക്ക് ചെയ്യുകയും നേവി ഏർപ്പെടുത്തിയ വാഹനങ്ങളിൽ പരിപാടിക്ക് എത്തുകയും വേണം. പാസില്ലാത്തവർ നഗരത്തിലെ വിവിധ പാർക്കിംഗ് കേന്ദ്രത്തിൽ വാഹനങ്ങൾ പാർക്ക് ചെയ്തതിനുശേഷം കെ.എസ്.ആർ.ടി.സി ബസുകളിൽ വെട്ടുകാട് ഇറങ്ങണം. ഉച്ചയ്ക്ക് 1 മുതൽ വൈകിട്ട് 4 വരെയാണ് പ്രവേശനം.
കെ.എസ്.ആർ.ടി.സി ബസുകളുടെ റൂട്ട്
കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം, യൂണിവേഴ്സിറ്രി ക്യാമ്പസ് ഗ്രൗണ്ട് എന്നിവിടങ്ങളിൽ നിന്ന് കാര്യവട്ടം- കഴക്കൂട്ടം ബൈപ്പാസ് ജംഗ്ഷൻ- മേനംകുളം- സ്റ്റേഷൻകടവ്- മാധവപുരം- വേളി- വെട്ടുകാട്.
ഹോമിയോ കോളേജ്, ആറ്റുകാൽ ക്ഷേത്രഗ്രൗണ്ട്, കിള്ളിപ്പാലം സ്കൂൾ, പുത്തരിക്കണ്ടം മൈതാനം എന്നിവിടങ്ങളിൽ നിന്ന് കിഴക്കേകോട്ട- പേട്ട- ആൾസെയിന്റ്സ്- മാധവപുരം- വെട്ടുകാട്.
പൂജപ്പുര ഗ്രൗണ്ട്, വെള്ളയമ്പലം വാട്ടർ അതോറിട്ടി കോമ്പൗണ്ട്, ജിമ്മി ജോർജ് സ്റ്റേഡിയം, സംസ്കൃത കോളേജ്, യൂണിവേഴ്സിറ്റി കോളേജ്,എൽ.എം.എസ് ഗ്രൗണ്ട് എന്നിവിടങ്ങളിൽ നിന്ന് പൂജപ്പുര- വഴുതക്കാട്- വെള്ളയമ്പലം- വി.ജെ.ടി- പേട്ട- ആൾസെയിന്റ്സ്- മാധവപുരം- വെട്ടുകാട്.
എം.ജി കോളേജിൽ നിന്ന് കേശവദാസപുരം- പാളയം- പേട്ട- ആൾസെയിന്റ്സ്- മാധവപുരം- വെട്ടുകാട്
ലുലുമാൾ, ആനയറ വേൾഡ് മാർക്കറ്റ്, കരിക്കകം ക്ഷേത്ര ഗ്രൗണ്ട് എന്നിവിടങ്ങളിൽ നിന്ന് വെൺപാലവട്ടം- കൊച്ചുവേളി, ആൾസെയിന്റ്സ്- മാധവപുരം- വെട്ടുകാട്.
പുത്തൻതോപ്പ്, സെന്റ് സേവ്യേഴ്സ് കോളേജ്, തുമ്പ വി.എസ്.എസ്.സി ഗ്രൗണ്ട് എന്നിവിടങ്ങളിൽ നിന്ന് പുത്തൻതോപ്പ്- സ്റ്റേഷൻകടവ്- മാധവപുരം- വെട്ടുകാട്.