അഭിഭാഷകനായ മ​ക​ൻ​ ​പി​താ​വി​നെ​ ​വെ​ട്ടി​ക്കൊ​ന്നു,​ മാ​താ​വി​ന്റെ​ ​നി​ല ​ഗു​രു​ത​രം

Monday 01 December 2025 3:30 AM IST
അറസ്റ്റിലായ മകൻ ന​വ​ജി​ത്

കാ​യം​കു​ളം​:​ ​പി​താ​വി​നെ​ ​അ​ഭി​ഭാ​ഷ​ക​ൻ​ ​വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി.​ ​ക​ണ്ട​ല്ലൂ​ർ​ ​തെ​ക്ക് ​പീ​ടി​ക​ച്ചി​റ​യി​ൽ​ ​ന​ട​രാ​ജ​നാ​ണ് ​(62​)​ ​മ​ക​ൻ​ ​ന​വ​ജി​ത് ​ന​ട​രാ​ജ​ന്റെ​ ​(30​)​ ​വെ​ട്ടേ​റ്റ് ​മ​രി​ച്ച​ത്.​ ​മാ​താ​പി​താ​ക്ക​ളെ​ ​വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച​ശേ​ഷം​ ​ഭീ​ക​രാ​ന്ത​രീ​ക്ഷം​ ​സൃ​ഷ്ടി​ച്ച​ ​ന​വ​ജി​ത്തി​നെ​ ​പൊ​ലീ​സ് ​പി​ടി​കൂ​ടി.​ ​മാ​താ​വ് ​സി​ന്ധു​വി​ന്റെ​ ​(49​)​ ​നി​ല​ഗു​രു​ത​രം.​ ​മാ​വേ​ലി​ക്ക​ര​ ​കോ​ട​തി​യി​ലെ​ ​അ​ഭി​ഭാ​ഷ​ക​നാ​ണ് ​പ്ര​തി.

ഇ​ന്ന​ലെ​ ​രാ​ത്രി​ ​ഒ​ൻ​പ​തോ​ടെ​ ​വീ​ട്ടി​ലാ​ണ് ​സം​ഭ​വം.​ ​വാ​ക്ക​ത്തി​കൊ​ണ്ട് ​ഇ​രു​വ​രെ​യും​ ​വെ​ട്ടി​യ​ശേ​ഷം​ ​വീ​ടി​നു​മു​ക​ളി​ലേ​ക്ക് ​ക​യ​റി​യ​ ​പ്ര​തി​യെ​ ​സാ​ഹ​സി​ക​മാ​യാ​ണ് ​ക​ന​ക​ക്കു​ന്ന് ​പൊ​ലീ​സ് ​പി​ടി​കൂ​ടി​യ​ത്.​ ​പ​രി​ക്കേ​റ്റ​ ​മാ​താ​പി​താ​ക്ക​ളെ​ ​നാ​ട്ടു​കാ​ർ​ ​മാ​വേ​ലി​ക്ക​ര​യി​ലും​ ​തു​ട​ർ​ന്ന് ​പ​രു​മ​ല​യി​ലെ​യും​ ​സ്വ​കാ​ര്യ​ ​ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും​ ​ന​ട​രാ​ജ​നെ​ ​ര​ക്ഷി​ക്കാ​നാ​യി​ല്ല.​ ​ന​ട​രാ​ജ​ന്റെ​ ​മു​ഖ​ത്ത് ​ഉ​ൾ​പ്പ​ടെ​ ​നി​ര​വ​ധി​ ​ത​വ​ണ​ ​വെ​ട്ടേ​റ്റി​ട്ടു​ണ്ട്.​ ​ആ​ക്ര​മ​ണ​ത്തി​ന്റെ​ ​കാ​ര​ണം​ ​വ്യ​ക്ത​മ​ല്ല.​ ​പ്ര​തി​ ​അ​ബോ​ധാ​വ​സ്ഥ​യി​ലാ​യി​രു​ന്നു​വെ​ന്നാ​ണ് ​നാ​ട്ടു​കാ​ർ​ ​പ​റ​യു​ന്ന​ത്.​ ​മ​റ്റു​മ​ക്ക​ൾ​:​ ​ഡോ.​നി​ധി​ൻ,​​​ ​നി​ധി.