യു.എസിൽ വെടിവയ്‌പ്: 4 മരണം
Monday 01 December 2025 7:28 AM IST
വാഷിംഗ്ടൺ: യു.എസിൽ വടക്കൻ കാലിഫോർണിയയിലുണ്ടായ വെടിവയ്പിൽ നാല് പേർ കൊല്ലപ്പെട്ടു. പത്ത് പേർക്ക് പരിക്കേറ്റു. പ്രാദേശിക സമയം ശനിയാഴ്ച വൈകിട്ട് ആറിന് സ്റ്റോക്ക്‌ടണിലെ റെസ്റ്റോറന്റിലായിരുന്നു സംഭവം. ഒരു കുട്ടിയുടെ പിറന്നാൾ പാർട്ടിയ്ക്കായി ഒത്തുകൂടിയവർക്കാണ് വെടിയേറ്റത്. സംഭവത്തിന് പിന്നാലെ രക്ഷപ്പെട്ട അക്രമിക്കായി പൊലീസ് തെരച്ചിൽ ആരംഭിച്ചു.