18 തികഞ്ഞോ? പത്താം ക്ലാസ് പാസായവർക്ക് ഇതിലും വലിയ അവസരം വേറെയില്ല, 80,000 രൂപവരെ ശമ്പളം കിട്ടും

Monday 01 December 2025 11:08 AM IST

മദ്ധ്യപ്രദേശ് പവർ ജനറേ​റ്റിംഗ് കമ്പനി ലിമി​റ്റഡിൽ (എംപിപിജിസിഎൽ) പ്ലാന്റ് അസിസ്​റ്റന്റ് തസ്തികയിലേക്ക് 90 അവസരങ്ങൾ. പുരുഷൻമാർക്കാണ് അവസരം. ഇന്നുമുതൽ ഡിസംബർ 30 വരെ അപേക്ഷിക്കാൻ സാധിക്കും. എംപിപിജിസിഎല്ലിന്റെ ഔദ്യോഗിക വെബ്‌സെ​റ്റിൽ പ്രവേശിച്ച് അപേക്ഷ സമർപ്പിക്കേണ്ടതാണ്. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് 25,300 മുതൽ 80,500 രൂപവരെ ശമ്പളം ലഭിക്കും.

ജനറൽ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾ 1200 രൂപ അപേക്ഷാഫീസായി സമർപ്പിക്കേണ്ടതാണ്. എസ് സി, എസ് ടി, ഇഡബ്ല്യുഎസ് വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾ അപേക്ഷാ ഫീസായി 600 രൂപ അടയ്ക്കണം. ഓൺലൈനിലൂടെയാണ് അപേക്ഷാഫീസ് സമർപ്പിക്കേണ്ടത്. പ്ലാന്റ് അസിസ്​റ്റന്റിൽ 53 ഒഴിവുകൾ മെക്കാനിക്കൽ ട്രേഡിലേക്കും 37 എണ്ണം ഇലക്ട്രിക്കൽ ട്രേഡിലേക്കുമാണ്.

യോഗ്യത ഉദ്യോഗാർത്ഥികൾ അംഗീകൃത ബോർഡിൽ നിന്നും പത്താം ക്ലാസ് പാസായിരിക്കണം. കൂടാതെ ബന്ധപ്പെട്ട മേഖലയിൽ നിന്നും ഐടിഐയിൽ 65 ശതമാനം മാർക്കിനുമുകളിൽ നേടിയിരിക്കണം. പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുക. 18നും 40നും ഇടയിൽ പ്രായമുള്ളവരാണ് അപേക്ഷിക്കേണ്ടത്. 100 ചോദ്യങ്ങളിൽ 75 എണ്ണം ബന്ധപ്പെട്ട ട്രേഡിൽ നിന്നും 25 ചോദ്യങ്ങൾ പൊതുവിജ്ഞാനം, റീസണിംഗ്, ഗണിതം എന്നിവയെ അടിസ്ഥാനമാക്കിയാണ്. നെഗ​റ്റീവ് മാർക്ക് ഉണ്ടായിരിക്കുന്നതല്ല. ജോലിയിൽ പ്രവേശിച്ച് ആദ്യത്തെ ഒമ്പത് മാസം പ്രൊബേഷണറി പീരിയഡായി കണക്കാക്കും.