സംഗീതനാട്യ സെമിനാർ
Tuesday 02 December 2025 12:14 AM IST
കോട്ടയം : മഹാത്മാഗാന്ധി സർവകലാശാല ഇന്റർ യൂണിവേഴ്‌സിറ്റി സെന്റർ ഫോർ സ്റ്റഡീസ് ഇൻ സയൻസ് ഒഫ് മ്യൂസികിന്റെ ആഭിമുഖ്യത്തിൽ മൂന്ന്, നാല് തീയതികളിൽ സംഗീതനാട്യ സെമിനാർ നടത്തും. സർവകലാശാല കൺവെർജൻസ് അക്കാദമിയ കോംപ്ലക്‌സിൽ നടക്കുന്ന സെമിനാറിന്റെ ഒന്നാം ദിനം കലാമണ്ഡലം ജിഷ്ണുപ്രസാദ് ചാക്യാർകൂത്ത് അവതരിപ്പിക്കും. ഡോ.ശാലിനി ഹരികുമാർ, പിശപ്പള്ളി രാജീവ്, ഡോ.ഭദ്രാരജനീഷ്, കലാമണ്ഡലം കാർത്തിക, ഹരികൃഷ്ണൻ, മീരാറാം മോഹൻ തുടങ്ങിയവർ ക്ലാസുകൾ നയിക്കും. രജിസ്‌ട്രേഷൻ ഫീസ് 500 രൂപ. വിശദവിവരങ്ങൾക്കും രജിസ്‌ട്രേഷനും ഫോൺ : 9447181635.