യു.ഡി.എഫ് വിജയിക്കും വി.ജെ ലാലി
Tuesday 02 December 2025 12:53 AM IST
മാടപ്പള്ളി: തദേശ സ്ഥാപനങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് വൻ വിജയം നേടുമെന്നും ജില്ലാ പഞ്ചായത്ത് ഭരണം തിരിച്ചു പിടിക്കുമെന്നും കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗം വി.ജെ ലാലി പറഞ്ഞു. ജില്ലാ പഞ്ചായത്തിലേയ്ക്ക് മത്സരിക്കുന്ന ജോഷി ഫിലിപ്പിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടി മാടപ്പള്ളിയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. യു.ഡി.എഫ് മണ്ഡലം ചെയർമാൻ ബാബു കുരീത്ര അദ്ധ്യക്ഷത വഹിച്ചു. കുഞ്ഞ് കൈതമറ്റം, ജോഷി ഫിലിപ്പ്, രമ്യ റോയ്, അജിത് പൗലോസ് ജസ്റ്റിൻ പാറുകണ്ണിൽ, റിജു ഇബ്രാഹിം, പി.പി പുന്നൂസ്, സി. രവീന്ദ്രൻ, ബൈജു പൂവത്തുമ്മൂട്ടിൽ, രാജൻ എന്നിവർ പങ്കെടുത്തു.