യോഗക്ഷേമസഭ പൊതുയോഗം

Tuesday 02 December 2025 1:54 AM IST

ചങ്ങനാശേരി : യോഗക്ഷേമസഭ കുറിച്ചി ഉപസഭയുടെ അർദ്ധവാർഷിക പൊതുയോഗം തൃക്കപാലേശ്വരം ശ്രീമഹാദേവക്ഷേത്ര ഓഡിറ്റോറിയത്തിൽ സംസ്ഥാന ട്രഷറർ ടി.കെ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ഉപസഭ പ്രസിഡന്റ് കെ.കെ ശങ്കർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിൽ അംഗം ഡോ. വിനു ഗോവിന്ദ് മുഖ്യപ്രഭാഷണം നടത്തി. ആറുമാസത്തെ വരവ് ചെലവ് കണക്കുകളും റിപ്പോർട്ടും കുറിച്ചി ഉപസഭ സെക്രട്ടറി എം.എസ് ഉണ്ണികൃഷ്ണൻ നമ്പൂതിരി അവതരിപ്പിച്ചു. കുറിച്ചി ഉപസഭ ട്രഷറർ ദാമോദരൻ പോറ്റി, വൈസ് പ്രസിഡന്റ് ഈശ്വര ശർമ, എ.ജി സിന്ധു എന്നിവർ പങ്കെടുത്തു.