വിദ്യാർത്ഥികൾക്കായി വിവിധ മത്സരങ്ങൾ
Tuesday 02 December 2025 12:54 AM IST
കോട്ടയം : ലോക മണ്ണ് ദിനാചരണത്തിന്റെ ഭാഗമായി മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സ്‌കൂൾ വിദ്യാർത്ഥികൾക്കായി വിവിധ മത്സരങ്ങൾ നടത്തും. യു.പി, ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കായി പെയിന്റിംഗ് മത്സരവും ഹൈസ്‌കൂൾ, ഹയർസെക്കൻഡറി/വൊക്കേഷണൽ ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്കായി ഉപന്യാസ മത്സരവുമാണ് നടത്തുന്നത്. ആറിന് തലയോലപ്പറമ്പ് വൈക്കം മുഹമ്മദ് ബഷീർ സ്മാരക വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ ഹാളിലാണ് മത്സരം. താത്പര്യമുള്ളവർ സ്‌കൂൾ തിരിച്ചറിയൽ രേഖയുമായി രാവിലെ 9.30ന് എത്തണം. വിദ്യാർത്ഥികൾ adsskottayam@gmail.com എന്ന ഇ-മെയിൽ വഴി നാലിന് മുമ്പായി പേര് രജിസ്റ്റർ ചെയ്യണം.