ഗീതാജയന്തി ആഘോഷം
Monday 01 December 2025 6:55 PM IST
കണ്ണൂർ: ചിന്മയ മിഷന്റെ ആഭിമുഖ്യത്തിൽ ഗീത ജയന്തി കണ്ണൂർ ചിന്മയ ബാലഭവനിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു.ഗീത അഷ്ടോത്തര അർച്ചന, തപോവൻഷട്കം, സമ്പൂർണ്ണ ഗീത പാരായണം, ഗീത ആരതി എന്നിവ നടത്തി. തുടർന്ന്, ചിന്മയ സ്റ്റഡി ക്ലാസിന്റെ സേവകനായ കെ. മോഹനൻ ഭഗവദ് ഗീതയുടെ മഹത്വത്തെക്കുറിച്ച് സംസാരിച്ചു. ഗ്ലോബൽ ചിന്മയ മിഷന്റെ 75ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നടപ്പിലാക്കുന്ന 'ഗീത പഞ്ചാമൃത്' പദ്ധതിയുടെ കണ്ണൂർ മേഖലയിലെ പ്രവർത്തനങ്ങളുടെ തുടക്കവും ഇതോടനുബന്ധിച്ച് നടന്നു.പരിപാടിക്ക് മഹേഷ് ബാലിഗ, വിനീഷ് രാജഗോപാൽ, സരസ രാമകൃഷ്ണൻ, ദുർഗ ദേവി,രജനി വിജയ്, കെ.സജിത എന്നിവർ നേതൃത്വം നൽകി.