സീനിയർ സിറ്റിസൺഫോറം സമ്മേളനം

Monday 01 December 2025 6:58 PM IST

കാഞ്ഞങ്ങാട് : എഴുപതു തികഞ്ഞ വയോജനങ്ങൾക്കുള്ള സൗജന്യആരോഗ്യ ഇൻഷുറൻസ് പദ്ധതി കേരളത്തിൽ നടപ്പിലാക്കണമെന്ന് കേരള സീനിയർ സിറ്റിസൺസ് ഫോറം വെള്ളിക്കോത്ത് യൂണിറ്റ് വാർഷിക ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് സി കെ.കുഞ്ഞിക്കണ്ണൻ നമ്പ്യാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സുകുമാരൻ പ്രസംഗിച്ചു.രാധാകൃഷ്ണൻ വാർഷിക റിപ്പോർട്ടും ടി.വി.നാരായണൻ വരവുചെലവ് കണക്കും അവതരിപ്പിച്ചു.പത്മനാഭൻ ആലക്കോടൻ സംഘടനാ പ്രമേയം അവതരിപ്പിച്ചു .സെക്രട്ടറി എസ്.രാധാകൃഷ്ണൻ മാസ്റ്റർ സ്വാഗതവും കാഞ്ചന നന്ദിയും പറഞ്ഞു. ഭാരവാഹികൾ:സി കെ.കുഞ്ഞിക്കണ്ണൻ നമ്പ്യാർ (പ്രസിഡന്റ്), എം,അരവിന്ദാക്ഷൻ നായർ കോമളവല്ലി (വൈസ് പ്രസിഡന്റ്), സി പി.ഉണ്ണികൃഷ്ണൻ നായർ (സെക്രട്ടറി) എസ്.പത്മനാഭൻ ആലക്കോടൻ, പുറവങ്കര സതീദേവി (ജോയിന്റ് സെക്രട്ടറി), ടി.വി.നാരായണൻ (ട്രഷറർ).