മാങ്ങോട്ടുംകാവ് പൊങ്കാല 4ന്
Monday 01 December 2025 7:00 PM IST
മാഹി: മാങ്ങോട്ടുംകാവിലമ്മയ്ക്ക് പൊങ്കാല സമർപ്പണം നാലിന് നടക്കും.രാവിലെ 10ന് പൊങ്കാല ഭക്ത്യാദരങ്ങളോടെ നൂറ് കണക്കിന് ഭക്തജനങ്ങൾ സമർപ്പിക്കും. രാവിലെ 8 മണിക്ക് ടോക്കൺ നൽകും ക്ഷേത്രം തന്ത്രി തെക്കിനിയേടത്ത് തരണനെല്ലൂർ പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാടിന്റെ അനുഗ്രഹത്തോടെ ക്ഷേത്രമേൽശാന്തി കാലത്ത് 10ന് പണ്ടാര അടുപ്പിൽ അഗ്നി കൊളുത്തും. പൊങ്കാല അർപ്പിക്കുന്ന സ്ത്രീ ഭക്തർ പേര് രജിസ്റ്റർ ചെയ്യണം. ക്ഷേത്രസമിതി കിറ്റ് നൽകും.പതിവ് പൂജകൾക്ക് പുറമെ ദീപാരാധന,നെയ് വിളക്ക് സമർപ്പണം,ഭജന,പൂമൂടൽ, അത്താഴപൂജ, ഉച്ചയ്ക്ക് പ്രസാദ ഊട്ട്,കാലത്ത് പ്രഭാത ഭക്ഷണം എന്നിവയുമുണ്ടാകും.വാർത്താ സമ്മേളനത്തിൽ ക്ഷേത്രസമിതി പ്രസിഡന്റ് ഒ.വി.സുഭാഷ്, സെക്രട്ടറി ഷാജി കൊള്ളുമ്മൽ, പവിത്രൻ കുലോത്ത്, സി.വി.രാജൻ പെരിങ്ങാടി,പി.പി.മഹേഷ് എന്നിവർ സംബന്ധിച്ചു.ഫോൺ 9846422367, 957231272.