മയ്യഴി മേളത്തിൽ എക്സൽ പബ്ബിക്ക് സ്‌കൂൾ ചാമ്പ്യന്മാർ

Monday 01 December 2025 7:02 PM IST

മാഹി: പള്ളൂർ പ്രിയദർശിനി യുവകേന്ദ്ര സംഘടിപ്പിച്ച മയ്യഴി മേളം സ്‌കൂൾ കലോത്സവത്തിൽ എക്സൽ പബ്ബിക്ക് സ്‌കൂൾ ചാമ്പ്യന്മാരായി. പള്ളൂർ കസ്തൂർബാ ഗാന്ധി ഗവ.ഹൈസ്‌കൂളിൽ നടന്ന കലോത്സവത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനവും സമ്മാനദാനവും പുതുച്ചേരി മുൻ ആഭ്യന്തര മന്ത്രി ഇ.വത്സരാജ് നിർവ്വഹിച്ചു. സത്യൻ കേളോത്ത് അദ്ധ്യക്ഷത വഹിച്ചു. മാഹി സി.ഇ.ഒ എം.എം.തനൂജ,മാഹി പള്ളി റെക്ടർ ഫാ.സെബാസ്റ്റ്യൻ കാരക്കാട്ട്, ആനന്ദ് കുമാർ പറമ്പത്ത്,ചാലക്കര പുരുഷു, കെ.കെ.രാജീവ്, കെ.വി.ഹരീന്ദ്രൻ, അലി അക്ബർ ഹാഷിം, ഡോ.കെ.ചന്ദ്രൻ, എം.എ.കൃഷ്ണൻ സംസാരിച്ചു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ശ്യാം സുന്ദർ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ഭാരത് സേവക് സമാജ് അവാർഡ് ജേതാക്കളായ ഷീജാ ശിവദാസ്, റീജേഷ് രാജൻ എന്നിവരെ ആദരിച്ചു.