പിലാത്തറ റോട്ടറി ക്ലബ്ബ് കുടുംബ സംഗമം .
Monday 01 December 2025 7:04 PM IST
പിലാത്തറ : പിലാത്തറ റോട്ടറി ക്ലബ്ബ് കുടുംബ സംഗമം പ്രസിഡന്റ് സി രവീന്ദ്രനാഥിന്റെ അദ്ധ്യക്ഷതയിൽ അസിസ്റ്റന്റ് ഗവർണർ കെ.അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു. റിപ്പിൾസ് മാസിക ചാർട്ടർ പ്രസിഡന്റ് കെ.രവീന്ദ്രന് നൽകി പ്രകാശനം ചെയ്തു. സെക്രട്ടറി എം.ബാലകൃഷ്ണൻ, ടി.രാജീവൻ, ഇ.കുഞ്ഞിരാമൻ, കെ.ചാത്തുകുട്ടി നമ്പ്യാർ, പി.വി.സുരേന്ദ്രനാഥ്, കെ.വി.സുകുമാരൻ, ഡോ.കെ.വി.പ്രകാശ്, കെ.സി സതീശൻ സുനിൽ കൊട്ടാരത്തിൽ എന്നിവർ സംസാരിച്ചു.വനിതാ കൂട്ടായ്മയിൽ ആൻസ് ഫോറം പ്രസിഡന്റ് ഇന്ദിരാ സതീശൻ അദ്ധ്യക്ഷത വഹിച്ചു. ബിന്ദു സുരേന്ദ്രനാഥ്, സതി അരവിന്ദ്, ഇന്ദു രഘുനാഥ്, പി.സുഹാസിനി , റോജ രവീന്ദ്രനാഥ്, രചന രവീന്ദ്രൻ കെ.വി.ജയശ്രീ, പുഷ്പ വേണഗോപാൽ, നിമ്മി രാജീവൻ എന്നിവർ സംസാരിച്ചു. കലാപരിപാടികൾ, സ്‌നേഹ വിരുന്ന് എന്നിവയും ഇതോടനുബന്ധിച്ച് നടന്നു.