സൈൻ ബോർഡുകൾ കഴുകി വൃത്തിയാക്കി

Monday 01 December 2025 7:05 PM IST

പയ്യാവൂർ: ചെമ്പേരി നിർമല ഹയർ സെക്കൻഡറി സ്‌കൂളിലെ റോവർ റേഞ്ചർ യൂണിറ്റ് വിദ്യാർത്ഥികൾ ചേർന്ന് ചെമ്പേരിയിലും പരിസരങ്ങളിലും റോഡരികിലുള്ള സൈൻ ബോർഡുകൾ വൃത്തിയാക്കി. നാൽപ്പത്തഞ്ചോളം വിദ്യാർത്ഥികളാണ് ശുചീകരണ പരിപാടിയിൽ പങ്കെടുത്തത്. സൈൻ ബോർഡുകൾ കാണാത്ത രീതിയിൽ പടർന്ന് കയറിയ കാടുകൾ വെട്ടിത്തെളിച്ചും അക്ഷരങ്ങൾ വ്യക്തമാകാത്ത ബോർഡുകൾ കഴുകിയുമാണ് കുട്ടികൾ വൃത്തിയാക്കിയത്. ഇങ്ങനെയുള്ള സാമൂഹിക സേവനങ്ങൾ ചെയ്യേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച് സ്‌കൂളിലെ മുൻ പ്രിൻസിപ്പൽ എം.ജെ.മാത്യു വിദ്യാർത്ഥികൾക്ക് അവബോധം നൽകി. സ്‌കൂൾ പ്രിൻസിപ്പൽ സി.ഡി.സജീവ്, റോവർ ലീഡർ ജെറിൻ ജോസ് റേഞ്ചർ ലീഡർ ട്വിങ്കിൾ ജേക്കബ്, കെ.ഇ.ഷൈബി, സീനിയർ റോവർ മേറ്റ് ഋതുൽ ജോസഫ് ഷാജി, സീനിയർ റേഞ്ചർ മേറ്റ് എർലിൻ റോസ് ബിജു എന്നിവർ നേതൃത്വം നൽകി.