യു.ഡി.എഫ് കുടുംബ സംഗമം

Monday 01 December 2025 7:11 PM IST

പയ്യാവൂർ: ശ്രീകണ്ഠപുരം നഗരസഭ മുപ്പത്തിയാെന്നാം വാർഡ് കട്ടായിയിൽ യു.ഡി.എഫ് കുടുംബ സംഗമം സജീവ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. നിലവിലെ നഗരസഭാ ഭരണസമിതി നടത്തിയ വികസന പ്രവർത്തനങ്ങളുടെ പൂർത്തീകരണത്തിനായി ഈ തെരഞ്ഞെടുപ്പിലും യു.ഡി.എഫ് ഭരണസമിതിയെ വീണ്ടും വൻ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. ഡി.സി സി ജനറൽ സെക്രട്ടറി കെ.പി.ഗംഗാധരൻ, തെരഞ്ഞെടുപ്പ് നിരീക്ഷകൻ മാത്യു കർണാടക, കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എം.ഒ.ചന്ദ്രശേഖരൻ, മണ്ഡലം പ്രസിഡന്റ് ജിയോ ജേക്കബ്, കൗൺസിലർ കെ.ജെ.ചാക്കോ കൊന്നയ്ക്കൽ, പി.സി ജോസ്, അപ്പു കണ്ണാവിൽ, സ്ഥാനാർത്ഥി സ്മിത മാത്യു, ജോയി കൊച്ചുപുരയ്ക്കൽ, സണ്ണി കൊച്ചുപുരയ്ക്കൽ, പി.ജെ.പോൾ എന്നിവർ പ്രസംഗിച്ചു.