സ്ഥാനാർത്ഥി പര്യടനം
Tuesday 02 December 2025 12:10 AM IST
പൊൻകുന്നം : ജില്ലാപഞ്ചായത്ത് കാഞ്ഞിരപ്പള്ളി ഡിവിഷൻ യു.ഡി.എഫ് സ്ഥാനാർത്ഥി തോമസ് കുന്നപ്പള്ളിയുടെ പ്രചാരണ പര്യടനം ഇന്ന് നടക്കും. മണ്ണംപ്ലാവ് മൂന്നാംമൈലിൽ രാവിലെ 9.30 ന് ഡി.സി.സി സെക്രട്ടറി പ്രൊഫ.റോണി കെ.ബേബി ഉദ്ഘാടനം ചെയ്യും. ചിറക്കടവ് പഞ്ചായത്തിലെ 11 മുതൽ 14 വരെ വാർഡുകളിലെ പര്യടനത്തിന് ശേഷം വാഴൂർ പഞ്ചായത്തിലെ 11, 12 വാർഡുകളിൽ പര്യടനം നടത്തും. 12.30ന് ചാമംപതാലിൽ സമാപന സമ്മേളനം കേരളകോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി.സി.തോമസ് ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത്, ബ്ലോക്ക് യു.ഡി.എഫ് സ്ഥാനാർത്ഥികളായ ഷീബ തോമസ്, ലാജി തോമസ്, ആനിയമ്മ വയലിൽ, വി.ജി.ജയകുമാർ, ത്രേസ്യാമ്മ നല്ലേപ്പറമ്പിൽ, വത്സമ്മ ആന്റണി, കെ.ജി.സൗദാമിനി എന്നിവരും പങ്കെടുക്കും.