മയ്യിലിൽ മനസു വച്ച് മുന്നണികൾ

Monday 01 December 2025 8:23 PM IST

കണ്ണൂർ: എന്നും ഇടതിനൊപ്പം നിന്ന ചരിത്രമുള്ള മയ്യിൽ ഡിവിഷനിൽ ഇത്തവണ പോരാട്ടം ശക്തമാണ്. വാർഡ് വിഭജനത്തിന് ശേഷമാണ് യു.ഡി.എഫ് പ്രതീക്ഷ പുലർത്തുന്നത്. ജി​ല്ല പ​ഞ്ചാ​യ​ത്തി​ന്റെ ഇ​രി​ക്കൂ​ർ ബ്ലോ​ക്കി​ൽ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് മ​യ്യി​ൽ ഡി​വി​ഷ​ൻ. ഇത്തവണ പട്ടികവർഗ സംവരണ ഡിവിഷനാണ് മയ്യിൽ. കാലങ്ങളായി ഇടതിന്റെ കൂടെയാണ് ഡിവിഷനെങ്കിലും മറ്റ് രണ്ട് മുന്നണികളും വലിയ പ്രതീക്ഷയിലാണ് ഡിവിഷനെ കാണുന്നത്. മ​യ്യി​ലും സ​മീ​പ പ​ഞ്ചാ​യ​ത്തു​ക​ളാ​യ കു​റ്റ്യാ​ട്ടൂ​ർ, കൊ​ള​ച്ചേ​രി, മു​ണ്ടേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ചി​ല വാ​ർ​ഡു​ക​ളും ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് ഡി​വി​ഷ​ൻ. കഴിഞ്ഞ തവണ 15,617 വോട്ടിന്റെ ഭൂരിപക്ഷത്തിൽ സി.പി.എം സ്ഥാനാർത്ഥിയായ എൻ.വി.ശ്രീജിനിയാണ് ജയിച്ചത്. ഡിവിഷനിൽ കൊളച്ചേരി പഞ്ചായത്തിൽ മാത്രമാണ് യു.ഡി.എഫിന് മേൽക്കൈയുള്ളത്. പുതുതായി രൂപീകരിച്ച ഡിവിഷനായതുകൊണ്ട് അനുകൂല സാഹചര്യങ്ങളുണ്ടെന്ന വിശ്വാസത്തിലാണ് യു.ഡി.എഫ്. വോട്ട് വലിയ തോതിൽ വർദ്ധിപ്പിക്കാൻ കഴിയുമെന്ന വിശ്വാസം എൻ.ഡി.എയ്ക്കുമുണ്ട്.

അങ്കത്തട്ടിൽ ഇവർ

ഇ​രി​ട്ടി സ്വ​ദേ​ശി​യായ കെ. ​മോ​ഹ​ന​നാ​ണ് എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ത്ഥി.മു​ൻ ഇ​രി​ട്ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം, എ.​കെ.​എ​സ് ജി​ല്ല സെ​ക്ര​ട്ട​റി, സം​സ്ഥാ​ന ക​മ്മി​റ്റി എ​ക്സി​കൂ​ട്ടി​വ് അം​ഗം, ബി.​എ​സ്.​എ​ൻ.​എ​ൽ ഉ​പ​ദേ​ശ​ക​സ​മി​തി​യം​ഗം, ജി​ല്ല​യി​ലെ ലൈ​ബ്ര​റി വ്യാ​പ​ന മി​ഷ​ൻ ഡ​യ​റ​ക്ടർ ബോ​ർ​ഡം​ഗം എ​ന്നീ നി​ല​ക​ളി​ൽ പ്രവർത്തിച്ച കെ.മോഹനന് നല്ല ജന പിന്തുണയുമുണ്ട്.യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ത്ഥി ഏ​രു​വേ​ശി ച​ളി​മ്പ​റ​മ്പ് സ്വ​ദേ​ശി മോ​ഹ​ന​ൻ മൂ​ത്തേ​ട​നാ​ണ്. നി​ല​വി​ൽ ഏ​രു​വേ​ശ്ശി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ​സ്ഥി​രം സ​മി​തി അ​ദ്ധ്യക്ഷ​നാ​ണ്. മൂ​ന്നു​ത​വ​ണ ഏ​രു​വേ​ശി സ​ഹ​ക​ര​ണ ബാ​ങ്ക് ഡ​യ​റ​ക്ട​റാ​യി​രു​ന്നു. എ​സ്.​സി സ​ഹ​ക​ര​ണ സം​ഘം പ്ര​സി​ഡ​ന്റ്, കോ​ൺ​ഗ്ര​സ് ഏ​രു​വേ​ശ്ശി മ​ണ്ഡ​ലം ക​മ്മി​റ്റി​യം​ഗം എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​രി​ക​യാ​ണ്. പ​യ്യാ​വൂ​ർ കാ​ട്ടി​ക്ക​ണ്ടം സ്വ​ദേ​ശി കെ.സ​ജേ​ഷാ​ണ് എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ത്ഥി. ബി.​ജെ.​പി ക​ണ്ണൂ​ർ നോ​ർ​ത്ത് ജി​ല്ല സെ​ക്ര​ട്ട​റി​യാ​ണ്. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 2015ൽ ​വാ​ർ​ഡി​ൽ മ​ത്സ​രി​ച്ചു. പ​ട്ടി​ക​വ​ർ​ഗ മോ​ർ​ച്ച ജി​ല്ല പ്ര​സി​ഡ​ന്റ്, എ​സ്.​സി, എ​സ്.​ടി മോ​ർ​ച്ച​ ജി​ല്ല സെ​ക്ര​ട്ട​റി, ബി.​ജെ.​പി ബൂ​ത്ത് പ്ര​സി​ഡ​ന്റ്, ബി.​എം.​എ​സ് പ​യ്യാ​വൂ​ർ പ​ഞ്ചാ​യ​ത്ത് ക​ൺ​വീ​ന​ർ എ​ന്നീ ചു​മ​ത​ല​ക​ൾ വ​ഹി​ച്ചി​ട്ടു​ണ്ട്.