ബ്രസീൽ മാറും, ആറ് വർഷത്തിനുള്ളിൽ ബുള്ളറ്റ് ട്രെയിൻ

Tuesday 02 December 2025 1:51 AM IST

സാമ്പത്തിക വളർച്ചയുടെ കാര്യത്തിൽ ഇന്ത്യയും ബ്രസീലും സമാനതകൾ പുലർത്തുന്നുണ്ട്. ഈ വികസ്വര രാജ്യവും ഇന്ത്യയെപ്പോലെ സാമ്പത്തിക ശക്തിയായി കുതിക്കാൻ ഒരുങ്ങുകയാണ്. അതിനായി ബുള്ളറ്റ് ട്രെയിൻ കൊണ്ടുവരാൻ തയ്യാറെടുക്കുകയാണ് ബ്രസീൽ. 2032ഓടെ റിയോ ഡി ജനീറോയെയും സാവോ പോളോയെയും തമ്മിൽ ബന്ധിപ്പിക്കുന്ന അതിവേഗ ട്രെയിൻ സർവീസ് ബ്രസീൽ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.