ചുഴറ്റിയെറിഞ്ഞ് ഡിറ്റ് വാ, മുങ്ങി ശ്രീലങ്ക, രക്ഷിക്കാൻ ഇന്ത്യ
Tuesday 02 December 2025 1:54 AM IST
ഡിറ്റ് വാ ചുഴലിക്കാറ്റ് കൂടുതൽ ദുർബലമായി റിപ്പോർട്ട്. ഇന്ന് രാവിലെയോടെ ന്യൂനമർദ്ദമാകും. ഇന്നലെ വൈകിട്ടോടെ തീവ്ര ന്യൂനമർദ്ദമായി മാറിയിരുന്നു. വടക്കൻ തമിഴ്നാട്ടിലെ തിരുവള്ളൂർ ജില്ലയിലും ആന്ധ്രയുടെ തെക്കൻ മേഖലയിലും ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ട്. ചെന്നൈയടക്കം ജില്ലകളിലും പുതുച്ചേരിയിലും ഇടവിട്ട് മഴ പെയ്‌തേക്കും. ഇതുവരെ മൂന്ന് മരണം റിപ്പോർട്ട് ചെയ്തു