എയ്ഡ്‌സ് ദിനാചരണം: ജില്ലാതല ഉദ്ഘാടനം

Tuesday 02 December 2025 12:00 AM IST
എയ്ഡ്‌സ് ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടർ അ്രർജുൻ പാണ്ഡ്യൻ നിർവഹിക്കുന്നു

തൃശൂർ: എയ്ഡ്‌സ് ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ നിർവഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. ശ്രീദേവി ടി.പി. അദ്ധ്യക്ഷത വഹിച്ചു. സിറ്റി പൊലീസ് കമ്മീഷണർ നകുൽ രാജേന്ദ്ര ദേശ്മുഖ് ഐ.പി.എസ്. മുഖ്യാതിഥിയായി. ആരോഗ്യകേരളം പ്രോഗ്രാം മാനേജർ ഡോ. പി. സജീവ് കുമാർ, ജില്ലാ എഡ്യുക്കേഷൻ മീഡയ ഓഫീസർ സി.എം. ശ്രീജ, സെന്റ് മേരീസ് കോളേജ് പ്രിൻസിപ്പൽ ഡോ. സി. മീന കെ, നിജിൽ, രഞ്ജിത്ത് വർഗ്ഗീസ്, ഡോ. മേബിൾ മെർളിൻ, എം. സ്വപ്ന രാജ് എന്നിവർ സംസാരിച്ചു. ഗവ. സ്‌കൂൾ ഒഫ് നഴ്‌സിംഗ്, അശ്വിനി കോളേജ് ഒഫ് നഴ്‌സിംഗ്, അമല കോളേജ് ഒഫ് നഴ്‌സിംഗ് എന്നിവിടങ്ങളിലെ വിദ്യാർത്ഥിനികൾ കലാപരിപാടികൾ അവതരിപ്പിച്ചു.