വെറ്ററിനറി സർവകലാശാല: മികച്ച വിജയം
Tuesday 02 December 2025 12:23 AM IST
തൃശൂർ: ഇന്ത്യൻ സൊസൈറ്റി ഒഫ് വെറ്ററിനറി ഫാർമക്കോളജി ആൻഡ് ടോക്‌സിക്കോളജി സമ്മേളനം 2025ൽ കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് സർവകലാശാലയിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും വിജയികളായി. ഷിമോഗയിലെ കർണ്ണാടക വെറ്ററിനറി ആനിമൽ ആൻഡ് ഫിഷറീസ് സയൻസസ് സർവകലാശാലയിൽ വച്ച് നടന്ന പരിപാടിയിലാണ് മണ്ണുത്തി വെറ്ററിനറി കോളേജിലെ ഡോ. എ. ആർ.നിഷ , ഡോ.കെ. ബിബു ജോൺ എന്നീ അദ്ധ്യാപകരും ഡോ. അമൽ, ഡോ. മഹേശ്വരൻ എന്നിവരാണ് സമ്മാനം നേടിയത്. പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർത്ഥികളായ വി. മുകേഷ് രോഹിത്, ശ്രീകാന്ത് ഇമ്മഡി, ബി.അരുണ,അർപ്പിത ഡി. പാട്ടീൽ,വി. എസ്. ദിവ്യാനന്ദൻ,എസ്. ദീപാഞ്ജലി, ആർ.ഷാഹുൽ അഹമ്മദ്,ആർ.ബിന്ദുശ്രീ , അനന്തു വിജയകൃഷ്ണൻ എന്നിവരും പോസ്റ്റർഓറൽ അവതരണങ്ങളിൽ വിജയികളായി.