ഉംറയ്ക്കിടെ കുട്ടമശേരി സ്വദേശി കുഴഞ്ഞുവീണ് മരിച്ചു
Monday 01 December 2025 9:50 PM IST
ആലുവ: മക്കയിൽ ഉംറയ്ക്കെത്തിയ കുട്ടമശേരി ചാലക്കൽ ചെറോടത്ത് സലീമുദ്ദീൻ (56) കുഴഞ്ഞുവീണ് മരിച്ചു. കീഴ്മാട് പഞ്ചായത്ത് പൗരസമിതിയുടെ സജീവ പ്രവർത്തകനും കുട്ടമശേരിയിലെ സാമൂഹ്യ - സാംസ്കാരികരംഗത്തെ നിറസാന്നിദ്ധ്യവുമായിരുന്നു. ഭാര്യ: റംലത്ത്. മക്കൾ: മിസ്ന സലീം, മിസൈനബ് സലീം.