ചെമ്പൈ സംഗീതോത്സവത്തിന് സമാപനം
Tuesday 02 December 2025 12:02 AM IST
ഗുരുവായൂർ: പതിനഞ്ച് ദിനരാത്രങ്ങളായി ഗുരുവായൂർ ക്ഷേത്രനഗരിയെ സംഗീത സാഗരത്തിലാറാടിച്ച ചെമ്പൈ സംഗീതോത്സവത്തിന് സമാപനം. രാത്രി പത്തോടെ ചെമ്പൈ ഭാഗവതർക്ക് ഏറെ പ്രിയങ്കരമായ ''കരുണ ചെയ്‌വാനെന്ത് താമസം കൃഷ്ണാ........'' എന്ന ഇരയിമ്മൻ തമ്പിയുടെ പ്രശസ്തമായ കീർത്തനത്തോടെയായിരുന്നു സംഗീതോത്സവം സമാപിച്ചത്. ഏകാദശിദിനത്തിൽ പ്രശസ്തരുടെ നിരയായിരുന്നു സംഗീതാലാപനത്തിന്. കർണ്ണാടക സംഗീതത്തിന്റെ ശ്രവണസുഖം സമ്മാനിച്ച ചെമ്പൈ സംഗീതോത്സവം കഴിഞ്ഞ മാസം 16നാണ് ആരംഭിച്ചിരുന്നത്.