കാരുണ്യ പ്രഭയിൽ ലയൺസ് ക്ലബ്
Tuesday 02 December 2025 12:09 AM IST
പാവറട്ടി: പാവറട്ടി ലയൺസ് ക്ലബ്ബിന്റെ കാരുണ്യം സേവന പദ്ധതിയുടെ ഭാഗമായി 15 എയർ ബഡുകളും 10 വാക്കറുകളും വിതരണം ചെയ്തു. ലയൺസ് ക്ലബ് ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് വി. ജി. തോംസൺ ജില്ലാ കോർഡിനേറ്റർ വിമൽ വേണുവിൽനിന്ന് ഉപകരണങ്ങൾ ഏറ്റുവാങ്ങി. തുടർന്ന് വിതരണോദ്ഘാടനം ഹെൽത്ത് ഇൻസ്‌പെക്ടർ ജിതിൻ അശോകൻ നിർവഹിച്ചു. വി.ജി.തോംസൺ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ പി.എസ്. ഗിൽബർട്ട്,വി.ജെ.തോമസ്,ടി .ഐ. ജെയിംസ്, വനിതാ വിഭാഗം കൺവീനർ അനു തോംസൺ,വി.എസ്.സെബി,കൺവീനർ സി.കെ.ജോബ് തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിന് ശേഷം ഭാരവാഹികൾ അർഹരായ രോഗികളുടെ വീട് സന്ദർശിച്ച് എയർ ബഡും വാക്കറും കൈമാറി .