പുനർജനി നൂഴാൻ വൻ ഭക്തജനത്തിരക്ക്
Tuesday 02 December 2025 12:00 AM IST
തിരുവില്വാമല : പുനർജനി നൂണ്ട് മോക്ഷ പ്രാപ്തിക്കായി നൂറുകണക്കിന് ഭക്തർ വില്വമലയിൽ എത്തി. ഗുരുവായൂർ ഏകാദശി നാളിലാണ് പുനർജനി നൂഴൽ. പുലർച്ചേ നാലിന് വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ ശ്രീ വില്വാദ്രിനാഥക്ഷേത്രത്തിൽനിന്ന് പുറപ്പെട്ട മേൽശാന്തിമാർ ഗുഹാമുഖത്ത് എത്തി പ്രത്യേക പൂജകൾ നടത്തി നെല്ലിക്ക ഉരുട്ടിയതിന് ശേഷമാണ് നൂഴൽ ആരംഭിച്ചത്. പാറപ്പുറത്ത് ചന്തുവാണ് ഇത്തവണയും ആദ്യം ഗുഹയിൽ പ്രവേശിച്ചത്. തുടർച്ചയായി അമ്പതാമത്തെ വർഷമാണ് ചന്തു പുനർജനി നൂഴാനെത്തുന്നത്. പുറകേ ഓരോരുത്തരായി അകത്തു കടന്നു മറുവശത്തെ ഗുഹാമുഖത്തുകൂടി പുറത്തുവന്നു. പഞ്ചായത്ത്, സേവാഭാരതി, കൊച്ചിൻ ദേവസ്വം ബോർഡ്,ആരോഗ്യ പ്രവർത്തകർ,ആംബുലൻസ് സൗകര്യം, പൊലീസ്, അഗ്‌നിരക്ഷാ സേന, ഫോറസ്റ്റ് എന്നിവരുടെ സേവനവും ഉണ്ടായി.