സ്ഥാനാർത്ഥി കൺവെൻഷൻ

Monday 01 December 2025 10:28 PM IST

അമ്പലപ്പുഴ : പുന്നപ്രയിൽ യു.ഡി.എഫ് ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി കൺവെൻഷൻ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. ആരോഗ്യരംഗം പൂർണമായും തകർന്നതായി അദ്ദേഹം പറഞ്ഞു. ലഹരി വസ്തുക്കളുടെ സിരാകേന്ദ്രമായി കേരളം മാറി. അമ്പലക്കൊള്ളക്കാരെ സംരക്ഷിക്കുകയാണ് സി.പി.എം. നടപടിയെടുത്താൽ അറസ്റ്റിലായവർ പലതും വിളിച്ചു പറയും. അടുത്തത് ജയിലേക്കു പോകുന്നത് കടകംപള്ളി സുരേന്ദ്രനും, വാസവനുമാണ്. സി.പി.എമ്മിലെ ദരിദ്രരെല്ലാം സമ്പന്നരായതുകൊണ്ടാണ് കേരളത്തിൽ അതിദരിദ്രരില്ലെന്ന് സർക്കാർ പറയുന്നതെന്നും രമേശ് ചെന്നിത്തല പരിഹസിച്ചു. കമാൽ എം.മാക്കിയിൽ അദ്ധ്യക്ഷനായി.