അച്ഛന്റെ ബെൻസിൽ കറങ്ങി നടക്കുന്ന നവജിത്ത്

Monday 01 December 2025 10:29 PM IST

കായംകുളം : പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയ നടരാജൻ നാട്ടിൽ 'ബെൻസ് നടരാജ'നെന്നാണ് നാട്ടിൽ അറിയപ്പെട്ടിരുന്നത്. ഗൾഫിൽ പച്ചക്കറി കച്ചവടം നടത്തിയിരുന്ന നടരാജൻ 25 വർഷം മുമ്പാണ് പ്രവാസ ജീവിതം മതിയാക്കിയത്. നാട്ടിലെത്തിയപ്പോൾ ഗൾഫിൽ നിന്ന് തന്റെ ബെൻസ് കാറും കൊണ്ടുവന്നതോടെയാണ് നാട്ടുകാർ ബെൻസ് നടരാജനായി. കണ്ടല്ലൂരിലെത്തി ആദ്യ ബൻസും നടരാജന്റേതാണ്.ആ ബെൻസാണ് മകൻ നവജിത്ത് ഇപ്പോഴും ഉപയോഗിച്ചിരുന്നത്.

നാട്ടിൽ തിരിച്ചെത്തിയ നടരാജൻ കണ്ടല്ലൂരിൽ സ്ഥലം വാങ്ങി വലിയ ഇരുനില വീടും വീടിന് മുന്നിൽ കടമുറികളും നിർമ്മിച്ചിരുന്നു. വലിയ ഭൂസ്വത്തിനുടമയാണ്. നാട്ടിൽ പലയിടത്തും കൊല്ലം പത്തനംതിട്ട ജില്ലകളിലും ഭൂമി വാങ്ങിയിട്ടിട്ടുണ്ട്.റബർ എസ്റ്റേറ്റുമുണ്ട്. ആദ്യം സ്വകാര്യ ക്ളിനിക്കാണ് ആരംഭിച്ചത് .പിന്നീട് മരാമത്ത് പണികളിലേക്ക് തിരിഞ്ഞു. പഞ്ചായത്ത് വർക്കുകളും പി.ഡബ്ളു.ഡി കരാറുകളും ചെയ്തു. വീടിന് സമീപമുള്ള കടകളിൽ സ്റ്റേഷനറി ഹോൾസെയിൽകച്ചവടം തുടങ്ങി. ബി.ഡി.ജെ.എസ് കണ്ടല്ലൂർ മണ്ഡലം പ്രസിഡന്റും വേലൻചിറ ജനശക്തി സ്കൂൾ ട്രസ്റ്റ് അംഗവുമായ നടരാജൻ വലിയ കാർക്കശ്യക്കാരനുമായിരുന്നു.