വെട്ടിയത് മകനാണെന്ന് പറയാതെ സിന്ധു

Tuesday 02 December 2025 12:29 AM IST

കായംകുളം: വെട്ടേറ്റ് വികൃതമായ മുഖവും അറ്റുതൂങ്ങിയ കൈപ്പത്തിയുമായി ആശുപത്രിയിൽ മരണത്തോട് മല്ലിടുന്ന മാതാവ് സിന്ധു കടുത്ത വേദനയിലും മകനെ രക്ഷിക്കാനാണ് ശ്രമിച്ചത്. ആരാണ് വെട്ടിയതെന്ന് ചോദ്യത്തിന് മകനാണന്ന് മറുപടി പറഞ്ഞില്ല.

കായംകുളം സർക്കാർ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ ചെയ്യുമ്പോൾ പൊലീസും ആശുപത്രി ആധികൃതരും ചോദ്യം ആവർത്തിച്ചപ്പോഴും ആ കാര്യം മിണ്ടിയില്ല. അലറിക്കരഞ്ഞ് വെള്ളം വേണമെന്നാണ് സിന്ധു ആവശ്യപ്പെട്ടത്.