നാട്ടുകാരിൽ നിന്ന് ഒഴിഞ്ഞുമാറി ജീവിതം
Tuesday 02 December 2025 12:31 AM IST
കായംകുളം: നാട്ടിൽ ആർക്കും നവജിത്തിനെ വലിയ പരിചയമുണ്ടായിരുന്നില്ല. നാടിനെ നടുക്കുന്ന കൊലപാതകത്തിനുശേഷമാണ് പ്രദേശവാസികളിൽ പലരും നവജിത്തിനെക്കുറിച്ച് അറിയുന്നതുതന്നെ. ചെന്നൈയിലും തിരുപ്പതിയിലുമായിരുന്നു നവജിത്തിന്റെ വിദ്യാഭ്യാസം. അതുകൊണ്ട് അയൽക്കാർ പോലും ഇയാളുമായി അടുത്തു സഹകരിച്ചിട്ടില്ല. നവജിത്ത് ലഹരി ഉപയോഗിക്കുന്ന കാര്യം നാട്ടിൽ ചിലർക്കൊക്കെ അറിയാമായിരുന്നു. കാറിലും ബൈക്കിലുമാെക്കെ വന്നുപോകുന്ന ചില സുഹ്യത്തുക്കളും നവജിത്തിന് ഉണ്ടായിരുന്നു. അവർക്കൊപ്പം പുറത്തുപോകുന്ന നവജിത്തിന്റെ താവളം എവിടെയാണെന്ന് നാട്ടുകാരിൽ ആർക്കുമറിയില്ല.