ഭിന്നശേഷി ദിനാചരണം

Monday 01 December 2025 10:37 PM IST

ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശിശുരോഗ വിഭാഗത്തിന് കീഴിൽ പ്രവർത്തിക്കുന്ന റീജിയണൽ ഇന്റർവെൻഷൻ സെന്റർ ആന്റ് ഓട്ടിസം സെന്ററിന്റെ ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ 10ന് ലോക ഭിന്നശേഷി ദിനം ആചരിക്കും. ലക്ചർ ഹാളിൽ മെഡിക്കൽ കോളേജ് പ്രൻസിപ്പൽ ഡോ.ബി.പത്മകുമാർ ഉദ്ഘാടനം നിർവഹിക്കും. മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ.എ.ഹരികുമാർ അദ്ധ്യക്ഷനാകും. ശിശുരോഗവിഭാഗം മേധാവി ഡോ.പി.ആർ.ശ്രീലത മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് കുട്ടികളുടെയും മാതാപിതാക്കളുടെയും കലാപരിപാടികളും നടക്കും.